പ്രവാസി വെൽഫെയർ അബൂഹലീഫ യൂനിറ്റ് സമ്മേളനം
text_fieldsപ്രവാസി വെൽഫെയർ അബൂഹലീഫ യൂനിറ്റ് സമ്മേളനം പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബൂഹലീഫ യൂണിറ്റ് സമ്മേളനം അബൂഹലീഫ വെൽഫെയർ ഹാളിൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു. അബൂഹലീഫ യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
നോർക്ക ഗവൺമെന്റ് അഫയേഴ്സ് കൺവീനർ ഖലീലുറഹ്മാൻ നോർക്ക കാമ്പയിൻ സമാപന പ്രഭാഷണം നിർവ്വഹിച്ചു. 'പ്രവാസികളും ജീവിതശൈലി രോഗങ്ങളും' എന്ന വിഷയത്തിൽ സൗദ മൊയ്തീൻ ബോധവൽക്കരണ ക്ലാസെടുത്തു. പ്രവാസി വെൽഫെയർ കേന്ദ്ര സെക്രട്ടറി അൻവർ ഷാജി ആശംസ നേർന്നു. ക്വിസ് മത്സരത്തിന് സലീന നേതൃത്വം നൽകി. പുതിയ അംഗങ്ങളുടെ മെംബർഷിപ്പ് ഫോമുകൾ ചടങ്ങിൽ നേതാക്കൾ ഏറ്റുവാങ്ങി. യൂണിറ്റ് സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതവും യൂണിറ്റ് ട്രഷറർ ഹാരിസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

