പ്രവാസി സാമൂഹിക പ്രവർത്തകൻ കുവൈത്തിൽ നിര്യാതനായി
text_fieldsസിദ്ദീഖ്
കുവൈത്ത് സിറ്റി: പ്രവാസി സാമൂഹിക പ്രവർത്തകൻ വെള്ളിയാഴ്ച വൈകീട്ട് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കേച്ചേരി തലക്കാട്ടുകാര സ്വദേശി എം.കെ. സിദ്ദീഖാണ് (56) മരിച്ചത്. മൂന്ന് പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച സിദ്ദീഖ് ഒമാനിലെ നിസ്വയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായിരുന്നു.
ഒരു വർഷം മുമ്പാണ് കുവൈത്തിലെത്തിയത്. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും അവർക്ക് സഹായമെത്തിക്കാനും കർമനിരതമായിരുന്നു. നിസ്വയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. നിസ്വയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ ഇടപെടൽ നടത്തിയിരുന്നു. ഒരു വർഷം മുമ്പാണ് കുവൈത്തിലെത്തിയത്. ഇവിടെയും സാമൂഹിക രംഗത്ത് സജീവമായിരുന്നു.
ഭാര്യ: ഫൗസിയ. മക്കൾ: സഫ്ദർ സിദ്ദീഖ് (യു.കെ), സിനാൻ സിദ്ദീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

