Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി പെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യണം; കല കുവൈത്ത്

text_fields
bookmark_border
പ്രവാസി പെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യണം; കല കുവൈത്ത്
cancel

കുവൈത്ത് സിറ്റി: മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ കുടിശ്ശിക ഉൾപ്പെടെ ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ആവശ്യപ്പെട്ടു. മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് നിരവധി പ്രവാസി പെൻഷൻ ഗുണഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രായാധിക്യം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പെൻഷനെ ആശ്രയിച്ച് കഴിയുന്നവർക്ക് തുക മുടങ്ങുന്നത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഓണം അടുത്ത സാഹചര്യത്തിൽ കുടിശ്ശികയായ പെൻഷൻ തുക അടിയന്തരമായി അനുവദിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിക്കേണ്ടതുണ്ട്. പെൻഷൻ വിതരണം തുടർച്ചയായി വൈകുന്ന സാഹചര്യം ഒഴിവാക്കണം. ഓണത്തിന് മുൻപായി കുടിശ്ശിക തീർത്ത് പെൻഷൻ വിതരണം പൂർത്തിയാക്കുകയും മുടക്കം ഇല്ലാത്ത വിധത്തിൽ സ്ഥിരമായ സംവിധാനം ഒരുക്കണമെന്നും കല ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expatriate pension should be distributed before Onam; Kala Kuwait
Next Story