യു.ഡി.എഫ് വിജയം ആഘോഷിച്ച് പ്രവാസി സംഘടനകൾ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക -ഒ.ഐ.സി.സി
ഒ.ഐ.സി.സി ആഘോഷയോഗം പ്രസിഡന്റ് ശമുവേൽ ചാക്കോ കാട്ടൂർ കളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈറ്റ് സിറ്റി: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ഒ.ഐ.സി.സി കുവൈത്ത് ആഘോഷിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ശമുവേൽ ചാക്കോ കാട്ടൂർ കളിക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോയ് കരവാളൂർ സ്വാഗതവും ജനറൽ സെക്രട്ടറി ഷംസു കോഴിക്കോട് നന്ദിയും പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയമെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ ഫലമെന്നും അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമാരായ വിപിൻ മങ്ങാട്, സിദ്ദിഖ് അപ്പകൻ, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, രാമകൃഷ്ണൻ കള്ളാർ, ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറിമാരായ റെജി കോരുത്, ജോസഫ് മാത്യു, ജോയന്റ് ട്രഷറർ കോശി ബോസ്, അനിൽ ചീമേനി, ബത്താർ വൈക്കം, എബി പത്തനംതിട്ട, ലിപിൻ മുഴക്കുന്ന്, കലേഷ് ബി പിള്ള, ഇസ്മായിൽ മലപ്പുറം, ഷിബു എന്നിവർ ആശംസ നേർന്നു. വിജയത്തിന് വേണ്ടി പ്രവർത്തിച്ച ഒ.ഐ.സി.സി പ്രവർത്തകരെ യോഗം അഭിനന്ദിച്ചു. മധുരവിതരണവും നടത്തി.
മധുരം പങ്കുവെച്ച് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി
ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അംഗങ്ങൾ ആഘോഷത്തിൽ
കുവൈത്ത് സിറ്റി: യു.ഡി.എഫിന്റെ ചരിത്ര വിജയത്തിലും കണ്ണൂരിലെ ഇടതുപാളയങ്ങൾ പിടിച്ചെടുത്തതിലും ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു. പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ ചാർജുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ, നാഷണൽ സെക്രട്ടറി റെജി കോരിത്, കണ്ണൂർ ജില്ലയിൽ നിന്നുള്ള നാഷണൽ ഭാരവാഹികൾകളായ വൈസ് പ്രസിഡന്റ് സിദ്ദിഖ് അപ്പകൻ, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. സനിൽ തയ്യിൽ, ശരൺ കോമത്ത്, സുജിത്ത് കയലോട്, പി. സുമേഷ്, ജോബി കോളയാട്, മുഹമ്മദ് സാദിഖ്, പി.കെ. സജിൽ, പ്രീജിത്ത് കൊയ്യാട്, പി.സി. സിദ്ധിഖ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും സെക്രട്ടറി മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
പച്ച ലഡുവുമായി കെ.എം.സി.സി വിജയാഘോഷം
കെ.എം.സി.സി വിജയാഘോഷത്തിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി വിജയാഘോഷം നടത്തി. ഫർവാനിയ കെ.എം.സി.സി ഓഫിസിൽ നടന്ന ആഘോഷം അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുദ്രാവാക്യം വിളികളും പച്ച ലഡു വിതരണവുമായി കെ.എം.സി.സി നേതാക്കളും പ്രവർത്തകരും വിജയാഹ്ളാദത്തിൽ പങ്കുകൊണ്ടു. ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം, കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം, സ്റ്റേറ്റ് ഭാരവാഹികളായ റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, സിദ്ധീഖ് വലിയകത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ ഷാഹുൽ ബേപ്പൂർ സ്വാഗതവും സലാം ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
ജനവിരുദ്ധ നടപടിക്കെതിരായ വിധിയെഴുത്ത് -അഡ്വ. ഹാരിസ് ബീരാൻ എം.പി
അഡ്വ. ഹാരിസ് ബീരാൻ എം.പി
കുവൈറ്റ് സിറ്റി: പിണറായി സർക്കാറിന്റെ ജനവിരുദ്ധവും വർഗീയവും ജനദ്രോഹപരവുമായ നടപടികൾക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. കുവൈത്ത് കെ.എം.സി.സി വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ചരിത്രവിജയമാണ് യു.ഡി.എഫിനുണ്ടായത്. ജനം സർക്കാറിനെ താഴെയിറക്കാൻ നോക്കിയിരിക്കുകയായിരുന്നു എന്നാണ് ഫലം തെളിയിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ചരിത്രത്തിലില്ലാത്ത തരത്തിൽ വിജയം യു.ഡി.എഫ് നേടി.
എല്ലാ ജില്ലകളിലും യു.ഡി.എഫ് മുന്നേറ്റം നേടി. 10 വർഷത്തെ പിണറായി സർക്കാറിന്റെ ദുരിതപൂർണമായ ഭരണത്തിൽ നിന്നുള്ള വിരാമത്തിന് ജനം കാത്തിരിക്കുകയാണെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു.
അഭിനന്ദനങ്ങൾ നേർന്ന് ഇൻകാസ് കുവൈത്ത്
ഇൻകാസ് കുവൈത്ത് അംഗങ്ങൾ വിജയാഹ്ലാദത്തിൽ
കുവൈത്ത് സിറ്റി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ഇൻകാസ് കുവൈത്ത് മധുര വിതരണം നടത്തി.
കൺവീനർമാരായ രാജീവ് നടുവിലെമുറി, തോമസ് പള്ളിക്കൽ, അനൂപ് സോമൻ, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ബാബു പനമ്പള്ളി എന്നിവർ യു.ഡി.എഫ് നേടിയ മിന്നുന്ന വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ബിജി പള്ളിക്കൽ, അനിൽ വള്ളികുന്നം, ജോൺ തോമസ് കൊല്ലകടവ്, ദേവിക കാസർകോട്, രതീഷ് കുമ്പളത്ത്, നിജിൻ ബേബി, സുനിൽജിത് മണ്ണാർകാട്, ഷാജി പത്തനംതിട്ട, കെ.എസ്. സുരേഷ് കുമാർ, ലിജു കുറിയാക്കോസ് വാകത്താനം, ജോജി തുമ്പമൺ, എബിൻ വി. ഇടിക്കുള, ലിജോ പുതുശ്ശേരി, മിപിൻ എബ്രഹാം, മിലൻ ഇലന്തൂർ, ജസ്റ്റിൻ നിരണം, കെ.പി. ബിജു, ഷൈൻ തിരുവനന്തപുരം, സുധാകരൻ തിരൂർ, ഫിലിപ്പ് ടൈറ്റസ്, ബിനോയ് അടിമാലി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
