Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി ലൈ​സ​ൻ​സ്;...

പ്ര​വാ​സി ലൈ​സ​ൻ​സ്; പു​തി​യ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു

text_fields
bookmark_border
പ്ര​വാ​സി ലൈ​സ​ൻ​സ്; പു​തി​യ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ട്രാ​ഫി​ക് വി​ഭാ​ഗം പു​തി​യ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു. പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നു​ശേ​ഷം ഇ​ത് അ​നു​മ​തി​ക്കാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു.

ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ​യി​ൽ പ്ര​ധാ​ന​മാ​യ​ത്. പ്ര​ത്യേ​ക വി​ഭാ​ഗം തൊ​ഴി​ലു​ക​ൾ​ക്ക് മാ​ത്ര​മേ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ല​ഭി​ക്കൂ എ​ന്നും ച​ട്ട​ത്തി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും കു​റ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പ്ര​വാ​സി വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​താ​ണ് ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കു പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ട്രാ​ഫി​ക് പ​ഠ​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ​പാ​ലി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി രാ​ജ്യ​ത്ത് തു​ട​രു​ക​യാ​ണ്. കു​വൈ​ത്തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്യു​ക​യും കു​റ​ഞ്ഞ​ത് 600 ദി​നാ​ർ ശ​മ്പ​ള​വും ബി​രു​ദ​വു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​നു​മ​തി. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്തു​ള്ള ഈ ​യോ​ഗ്യ​ത​ക​ൾ പി​ന്നീ​ട് ന​ഷ്ട​പ്പെ​ട്ടാ​ൽ ലൈ​സ​ൻ​സ​ൻ സ​റ​ണ്ട​ർ ചെ​യ്യ​ണം.

എ​ന്നാ​ൽ, പ​ല​രും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​റി​ല്ല. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടി അ​ധി​കൃ​ത​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്നു​ണ്ട്. ര​ണ്ടു ല​ക്ഷം ലൈ​സ​ൻ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​ക​ദേ​ശം 14 ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ളാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

ഇ​വ​യി​ല്‍ എ​ട്ടു ല​ക്ഷ​ത്തോ​ളം ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ള്‍ വി​ദേ​ശി​ക​ളു​ടെ പേ​രി​ലാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 2000 പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​ട്ടും വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ഇ​ത്ത​ര​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ന​ട​പ​ടി​ക​ളി​ൽ ഇ​ള​വു​ന​ൽ​കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ്ര​വാ​സി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡ​മാ​യ 600 ദി​നാ​ർ ശ​മ്പ​ള​വും ബി​രു​ദ​വും എ​ന്ന​തി​ൽ മാ​റ്റം​വ​ന്നാ​ൽ നി​ര​വ​ധി​പേ​ർ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​നാ​കി​ല്ല. നി​ല​വി​ലു​ള്ള 600 ദി​നാ​ർ പ്ര​വാ​സി​ക​ളു​ടെ ശ​രാ​ശ​രി ശ​മ്പ​ള​ത്തി​നും മു​ക​ളി​ലാ​ണ്.

അ​തി​നി​ടെ, വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ തീ​രു​മാ​ന​ങ്ങ​ളും ട്രാ​ഫി​ക് വി​ഭാ​ഗം പു​റ​പ്പെ​ടു​വി​ക്കും. 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ത​ട​യ​ലാ​ണ് ഇ​തി​ൽ പ്ര​ധാ​നം. പ​രി​സ്ഥി​തി പൊ​തു അ​തോ​റി​റ്റി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ട്രാ​ഫി​ക് വി​ഭാ​ഗം വാ​ഹ​ന​പ​രി​ശോ​ധ​ന സ​മ​ഗ്ര​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Licensing
News Summary - Expatriate Licensing; New rules are being prepared
Next Story