പ്രവാസി ലീഗൽ സെൽ -അൽ ദോസ്തൗർ ലോ ഗ്രൂപ് ധാരണപത്രം ഒപ്പുവച്ചു
text_fieldsപ്രവാസി ലീഗൽ സെൽ കുവൈത്ത് -അൽ ദോസ്തൗർ ലോ ഗ്രൂപ് ധാരണാപത്രം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ കുവൈത്ത് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ലോ ഗ്രൂപിനെ പ്രതിനിധീകരിച്ച് കുവൈത്തി അഭിഭാഷകൻ ഡോ. തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈത്ത് കണ്ട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡണ്ട് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാം. ധാരണ പത്രം വഴി കുവൈത്തിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും ഇന്ത്യക്കാർക്ക് ലഭ്യമാകും. സേവനങ്ങൾക്കായി +965 41105354 , +965 97405211 എന്നീ മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ കീഴിൽ ഇന്ത്യയിലും സൗജന്യ നിയമ സഹായം നൽകി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

