പ്രവാസി ആരോഗ്യ ഇൻഷുറൻസ്; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ ഏർപ്പെടുത്തിയ വർധന ഇന്നു മുതൽ പ്രാബല്യത്തിൽ. ഇന്നു മുതൽ റെസിഡൻസി പുതുക്കലിന് ഓരോ പ്രവാസിയും 100 ദീനാർ അടക്കണം. എല്ലാ റെസിഡൻസി, വിസിറ്റ് വിസകൾക്കും ആരോഗ്യ ഇൻഷുറൻസ് ഫീസ് പുതുക്കിയിട്ടുണ്ട്.
സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇത് ബാധകമാണ്. ഇൻഷുറൻസ് രേഖകളില്ലാതെ പുതിയ ഇഖാമ നൽകാനോ നിലവിലുള്ളവ പുതുക്കാനോ കഴിയില്ല. നേരത്തെ 50 ദീനാർ ഉണ്ടായിരുന്നതാണ് 100 ആക്കി വർധിപ്പിച്ചത്. നവംബറിൽ നടപ്പാക്കിയ പുതിയ റെസിഡൻസി, വിസ ഫീസ് പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ വർധനവ്.
അതിനിടെ, ഇലക്ട്രോണിക് സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 10 മുതൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടു വരെ ഇലക്ട്രോണിക് റെസിഡൻസി (ഓൺലൈൻ) സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. പ്രകടന കാര്യക്ഷമത വർധിപ്പിക്കുന്നതിനും സിസ്റ്റം സ്ഥിരത മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ തുടർച്ചയായ വിതരണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് അപ്ഡേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

