ഫർവാനിയയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ പ്രവാസിയെ ഫർവാനിയയിൽ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ മൂന്ന് ബന്ധുക്കളെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തിയതായി ഈജിപ്ഷ്യൻ പ്രവാസി അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ചയാൾ ഏഷ്യൻ പ്രവാസിയാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ അന്വേഷണവും അടുത്ത ബന്ധുക്കളുടെ അറിയിപ്പും ലഭിക്കുന്നതുവരെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം വിശദമായ പരിശോധനക്കായി ഫോറൻസിക് മെഡിസിന് അയച്ചു. മരണകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ ഫോറൻസിക് റിപ്പോർട്ടിൽ നിന്ന് ലഭിക്കും.

