ലിറിക്ക കാപ്സ്യൂളുകളുമായി പ്രവാസി അറസ്റ്റിൽ
text_fieldsപ്രതിയും പിടികൂടിയ ലഹരിവസ്തുക്കളും
കുവൈത്ത് സിറ്റി: വൻതോതിൽ ലഹരിവസ്തുക്കളുമായി അനധികൃത താമസക്കാരൻ പിടിയിൽ. 115,000 ലിറിക്ക കാപ്സ്യൂളുകൾ, അഞ്ചു കിലോഗ്രാം ലിറിക്ക പൗഡർ, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. പ്രതിയുടെ കൈവശം വെടിയുണ്ടകളും കണ്ടെത്തി.
രാജ്യത്ത് ലഹരിവസ്തുക്കൾ വ്യാപിക്കുന്നവരെ കണ്ടെത്താനുള്ള ശക്തമായ നീക്കങ്ങൾക്കിടെയാണ് അറസ്റ്റ്. പ്രതി നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയാണ് ലഹരിവസ്തുക്കളുടെ ഇടപാട് നടത്തിയിരുന്നത്.
പ്രതിയെയും കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിന് കൈമാറി. മയക്കുമരുന്ന് ഉപയോഗം, കടത്ത്, വിതരണം എന്നിവ ലക്ഷ്യമിട്ട് കർശന പരിശോധനകൾ തുടരുമെന്ന് ജനറൽ നാർക്കോട്ടിക് കൺട്രോൾ വകുപ്പ് വ്യക്തമാക്കി. മയക്കുമരുന്നിന്റെ ദോഷകരമായ ഫലങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. കുറ്റകൃത്യങ്ങൾ തടയൽ, പൊതുജന സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഹഷീഷുമായി പിടിയിൽ
രാജ്യത്തേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച പ്രവാസി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. വിമാനത്താവളത്തിലെത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
പരിശോധനക്കിടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നടപടികൾക്കായി ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

