Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഗസ്​റ്റ്​ ഒന്നുമുതൽ...

ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശികൾക്ക്​ കുവൈത്തിലേക്ക്​ വരാം

text_fields
bookmark_border
ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശികൾക്ക്​ കുവൈത്തിലേക്ക്​ വരാം
cancel

കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശികൾക്ക്​ പ്രവേശന വിലക്ക്​ ഉണ്ടാകില്ലെന്ന്​ മന്ത്രിസഭ വ്യക്​തമാക്കി. ഇത്​ നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാന ഘട്ടത്തിൽ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന പ്രവാസികൾക്ക്​ തിങ്കളാഴ്​ചത്തെ മ​ന്ത്രിസഭ പ്രഖ്യാപനം ആശ്വാസമായി. മന്ത്രിസഭ പ്രഖ്യാപനത്തിന്​ ശേഷം ടിക്കറ്റ്​ എടുത്താൽ മതിയെന്ന്​ നേരത്തെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. അംഗീകൃത വാക്​സിൻ രണ്ട്​ ഡോസ്​ എടുത്തിരിക്കണമെന്നും കുവൈത്തിൽ ഇഖാമയുണ്ടായിരിക്കണമെന്നുമാണ്​ നിബന്ധ​ന വെച്ചിട്ടുള്ളത്​. യാത്രക്ക്​ 72 മണിക്കൂർ മുമ്പ്​ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തി തെളിയിക്കണം. ഫൈസർ, മോഡേണ, ആസ്​ട്രസെനക, ജോൺസൻ ആൻഡ്​ ജോൺസൻ എന്നീ വാക്​സിനുകളാണ്​ കുവൈത്ത്​ അംഗീകരിച്ചിട്ടുള്ളത്​. ജോൺസൻ ആൻഡ്​ ജോൺസൻ വാക്​സിൻ ഒറ്റ ഡോസ്​ ആണ്​. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്​ വാക്​സിൻ ആസ്​ട്രസെനകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story