Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ടി.എമ്മിൽ കവർച്ചക്കെത്തിയ പ്രവാസി പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: റാഖ കോ-ഓപറേറ്റീവിനടുത്തുള്ള എ.ടി.എമ്മിൽ ആയുധങ്ങളുമായി കവർച്ചക്കെത്തിയ പ്രവാസി പിടിയിൽ. എ.ടി.എം കവർച്ച നടത്താൻ ഒരു പ്രവാസി പദ്ധതിയിട്ടതായും ശനിയാഴ്ച രാത്രി കുറ്റകൃത്യം നടക്കുമെന്നും റാഖ ഡിറ്റക്ടീവിന് സൂചന ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ ഓപറേഷനിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. കുറ്റവാളിയെ പിടികൂടിയതിലൂടെ കവർച്ച ശ്രമവും എ.ടി.എമ്മിന് കേടുപാടുകൾ വരുന്നതും ഒഴിവാക്കാനായെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കുറച്ചു കാലമായി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അതുകൊണ്ടാണ് താൻ കവർച്ചക്ക് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു.
Next Story

