Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​വി​ധ...

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ഏ​കോ​പ​നം വി​പു​ല​പ്പെ​ടു​ത്തു​ന്നു

text_fields
bookmark_border
വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ഏ​കോ​പ​നം വി​പു​ല​പ്പെ​ടു​ത്തു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര, നീ​തി​ന്യാ​യ, ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലെ ഇ​ല​ക്ട്രോ​ണി​ക് ലി​ങ്ക് മെ​ക്കാ​നി​സം വി​പു​ല​പ്പെ​ടു​ത്തു​ന്നു.

ഇ​ത് ച​ർ​ച്ച​ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​കോ​പ​ന​യോ​ഗം ചേ​ർ​ന്നു. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ​മ്മ​ദ് മു​സൈ​ദ് അ​ൽ മ​ജ്രെ​ൻ, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹാ​ഷിം അ​ൽ ഖ​ല്ലാ​ഫ് എ​ന്നി​വ​രും അ​നു​ബ​ന്ധ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ സ്വാ​ഗ​തം​ചെ​യ്ത ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൽ ബ​ർ​ജാ​സ് പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും നീ​തി​ന്യാ​യ, ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക് ലി​ങ്ക് മെ​ക്കാ​നി​സ​വും അ​തി​നു​ള്ള ആ​വ​ശ്യ​ക​ത​ക​ളും ച​ർ​ച്ച​ചെ​യ്തു.

യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ്, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ എ​ൻ​ജി. ഉ​സാ​മ അ​ൽ വാ​ഹി​ബ്, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഫോ​ർ ലീ​ഗ​ൽ അ​ഫ​യേ​ഴ്‌​സി​ന്റെ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, ഡീ​ൻ ഓ​ഫ് ജൂ​റി​സ്റ്റ് ഹ​മ്മൂ​ദ് അ​ൽ ഹ​മീ​ദി, അ​ഭി​പ്രാ​യ വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​ൻ കേ​ണ​ൽ ഒ​മ​ർ അ​ൽ അ​ലി, ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം ക്യാ​പ്റ്റ​ൻ ഓ​ഫ് എ​ൻ​ജി​നീ​യ​ർ അ​ഹ​മ്മ​ദ് അ​ൽ നാ​സ​ർ, നീ​തി​ന്യാ​യ, ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitInter ministerial coordinaation
News Summary - Expanding inter-ministerial coordination
Next Story