വ്യാപാര സംരംഭങ്ങൾ വിപുലപ്പെടുത്തൽ; ധനകാര്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി
text_fieldsമന്ത്രി ഡോ. അൻവർ അൽ മുദാഫ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും വ്യാപാര സംരംഭങ്ങളെയും കുറിച്ച് ധനകാര്യ മന്ത്രി ഡോ. അൻവർ അൽ മുദാഫ് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകയുമായി ചർച്ച നടത്തി. അക്രഡിറ്റിങ് ബില്ലുകൾ, വ്യാപാര ഇടപാടുകൾക്കുള്ള പണമടക്കൽ, ഇ-പേമെന്റുകളിലേക്ക് മാറാനുള്ള സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടന്നതെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിൽ കുവൈത്ത് നിക്ഷേപം ആരംഭിക്കുക, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം എന്നിവയിൽ തന്ത്രപരമായ നിക്ഷേപ ബന്ധം സ്ഥാപിക്കുക എന്നിവയും ചർച്ചയിൽ വന്നു. രാജ്യത്തെ ഇന്ത്യൻ കമ്പനികൾ നേരിടുന്ന തടസ്സങ്ങളും ചർച്ച ചെയ്തു. സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി കൂടിയായ ഡോ. അൽ മുദാഫ് ജർമൻ അംബാസഡറുമായും ഇതേ വിഷയങ്ങൾ പ്രത്യേകം ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

