ഉഭയകക്ഷി ബന്ധം വിശാലമാക്കൽ
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഫ്രഞ്ച് വിദേശകാര്യമന്ത്രി നിക്കോളാസ് ഫോറിസിയറുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിൽ ആഹ്ലാദവും സന്തോഷവും പ്രകടിപ്പിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി നിക്കോളാസ് ഫോറിസിയർ. കുവൈത്തും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ തന്റെ സന്ദർശനം നിർണായക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ നിക്കോളാസ് ഫോറിസിയർ സന്തോഷം പ്രകടിപ്പിച്ചു. ചർച്ചകൾ ആഴമേറിയതും ക്രിയാത്മകവുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അൽ അലി അസ്സബാഹ്, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എസി.എ) ഡയറക്ടർ ജനറൽ ശൈഖ് ഹമൂദ് അൽ മുബാറക് അസ്സബാഹ്, വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ, മുനിസിപ്പൽ കാര്യ-ഭവന മന്ത്രി അബ്ദുല്ലത്തീഫ് അൽ മെഷാരി എന്നിവരുമായും നിക്കോളാസ് ഫോറിസിയർ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി (കെ.ഡി.ഐ.പി.എ) ഡയറക്ടർ ജനറൽ ശൈഖ് മിശ്സൽ ജാബിർ അൽ അഹ്മദ്, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (കെ.ഐ.എ) എക്സിക്യൂട്ടീവ് ഡയറക്ടർ ശൈഖ് സൗദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ് എന്നിവരുൾപ്പെടെ കുവൈത്ത് ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി നിക്കോളാസ് ഫോറിസിയർ ചർച്ചകൾ നടത്തി.
ഫ്രാൻസിനും കുവൈത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിൽ ഈ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

