കുവൈത്ത് അന്താരാഷ്ട്ര മേളയിലെ പ്രദർശനങ്ങൾ ഉടൻ പുനരാരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര മേളക്ക് അടുത്തമാസം തുടക്കമാകുമെന്ന് കെ.ഐ.എഫ്.എ അറിയിച്ചു. ഇതിനായി ഹാളുകൾ നവീകരിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപന ചെയ്യുകയും ചെയ്യും.
ക്രമീകരണങ്ങൾ നടന്നുവരുകയാണ്. ശേഷം അടുത്ത മാസം മുതൽ പ്രധാന ഹാളുകളിൽ എക്സിബിഷൻ സംഘടിപ്പിക്കാനാണ് നീക്കം. പെർഫ്യൂം, വാച്ചുകൾ, പുസ്തകങ്ങൾ, നിർമാണസാമഗ്രികൾ, സ്വർണാഭരണ പ്രദർശനങ്ങൾ തുടങ്ങിയവ ഇതിലുണ്ടാകും.
കോവിഡ് കാരണം, രണ്ടു വർഷമായി മിശ്രഫ് ഫെയർ ഗ്രൗണ്ടിലെ പ്രദർശനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഹാളുകൾ വാക്സിനേഷൻ കേന്ദ്രങ്ങളായി ഉപയോഗിക്കുകയും ചെയ്തു. കോവിഡ് ഭീതി ഒഴിഞ്ഞതോടെയാണ് പ്രദർശനങ്ങൾ പുനരാരംഭിക്കുന്നത്. വീണ്ടും തുടങ്ങുന്നതോടെ പ്രദർശനങ്ങളിൽ സന്ദർശകർ വൻതോതിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

