അലക്സാണ്ടറിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശി എക്സിബിഷൻ
text_fieldsഎക്സിബിഷൻ സംഘാടകർ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: സംസ്കാരത്തിന്റെ പാലങ്ങൾ കെട്ടിപ്പടുക്കുന്നതിൽ കലാപ്രദർശനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഇവ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്നും കുവൈത്ത് യൂനിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ആർട്സ് ഡീൻ ഡോ. അബ്ദുൽ ഹാദി അൽ അജ്മി പറഞ്ഞു.
കലകൾ നാഗരികതകളുടെയും ജനങ്ങളുടെയും ഒത്തുചേരലിന് സഹായിക്കുകയും സംസ്കാരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കുവൈത്തിൽ ആരംഭിക്കുന്ന എക്സിബിഷനു മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലക്സാണ്ടർ രാജാവിന്റെ ചരിത്രത്തിലേക്കും ഗ്രീക് നാഗരികതയെ പരിവർത്തിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കിലേക്കും വെളിച്ചം വീശുകയാണ് എക്സിബിഷൻ വഴി ലക്ഷ്യമിടുന്നതെന്ന് കുവൈത്തിലെയും ബഹ്റൈനിലെയും ഗ്രീക് അംബാസഡർ കോൺസ്റ്റാന്റിനോസ് പിപെരിഗോസ് പറഞ്ഞു. അലക്സാണ്ടർ മതങ്ങളുടെ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ആത്മാവിനെ ഉൾക്കൊള്ളുന്നുവെന്നും ഈ സന്ദേശം ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിബിഷനിൽ പങ്കെടുക്കാനും അലക്സാണ്ടർ രാജാവിന്റെ ചിന്തകളും കാഴ്ചപ്പാടുകളും മനസ്സിലാക്കാനും അദ്ദേഹം പൊതുജനങ്ങളെ ഉണർത്തി. ഗ്രീസും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം സാംസ്കാരിക പരിപാടികൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

