മാധ്യമ ചരിത്രവും പ്രാധാന്യവും പറഞ്ഞ് എക്സിബിഷൻ
text_fieldsഎക്സിബിഷനിലെ കുന സ്റ്റാൾ
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ആർട്സിൽ മീഡിയ ഡിപ്പാർട്ട്മെന്റ് മാധ്യമ മേഖലയുമായി ബന്ധപ്പെട്ട് എക്സിബിഷൻ സംഘടിപ്പിച്ചു.
സർക്കാർ,സ്വകാര്യ മേഖല, വിവിധ സ്ഥാപനങ്ങൾ, എംബസികൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായെന്ന് ഇവന്റ് സൂപ്പർവൈസർ ഡോ.ഹുസൈൻ ഇബ്രാഹിം പറഞ്ഞു. വ്യത്യസ്ത മേഖലകളിലെ നിരവധി പേർ പങ്കെടുക്കുന്ന പ്രദർശനം മാധ്യമ പഠനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സിബിഷനിൽ പങ്കെടുത്ത കുവൈത്ത് ന്യൂസ് ഏജൻസി (കുന) പവിലിയൻ, പ്രാദേശിക, അറബ് മാധ്യമ രംഗത്തെ ഏജൻസിയുടെ പ്രവർത്തനങ്ങളും പങ്കും എടുത്തുകാണിച്ചു. കുന നൽകുന്ന സേവനങ്ങളും പരിശീലന കോഴ്സുകളും പ്രസിദ്ധീകരണങ്ങളും പ്രദർശിപ്പിച്ചു. 240 ലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും കുവൈത്തിലെ നിരവധി എംബസികളും പ്രദർശനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

