കൂട്ടക്കുരുതിയുടെയും ചെറുത്തുനിൽപിന്റെയും കഥകളുമായി പ്രദർശനം
text_fieldsഗസ്സ റൈസ് അപ് പ്രദർശനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയുടെയും ഫലസ്തീനികളുടെ ചെറുത്തുനിൽപിന്റെയും കഥകളുമായി കലാകാരന്മാരുടെ പ്രദർശനം. വിവിധ ചിത്രങ്ങളും നിർമിതികളുമായി ഇസ്രായേൽ ക്രൂരതയും ഫലസ്തീനികളുടെ ദുരിത ജീവിതങ്ങളും കലാകാരന്മാർ വരച്ചിട്ടു. ഫലസ്തീനിലെ കൂട്ടമരണങ്ങളെ പ്രതീകവത്കരിച്ച തലയോട്ടികളും അതിൽനിന്ന് രക്തമൊലിപ്പിച്ച് ഉയർന്നുനിൽക്കുന്ന ഇസ്രായേൽ പതാകയും ക്രൂരതകളിൽനിന്ന് രൂപപ്പെടുത്തിയ രാഷ്ട്രത്തെ സൂചിപ്പിച്ചു.
കുവൈത്ത് ആർട്ടിസ്റ്റ്സ് ആൻഡ് മീഡിയ സിൻഡിക്കേറ്റ് ആസ്ഥാനത്താണ് ‘ഗസ്സ റൈസ് അപ്’ എന്ന പേരിൽ പ്രദർശനം ഒരുക്കിയത്. തങ്ങളുടെ വിവിധ കലാസൃഷ്ടികളുമായി കുവൈത്ത്, അറബ് കലാകാരന്മാർ പ്രദർശനത്തിന്റെ ഭാഗമായി. ഡോ. നബീൽ അൽ ഫൈലക്കാവി, അൻവർ അൽ ഖന്ദരി എന്നിവരുടെ നിർമിതികൾ പ്രദർശനത്തിൽ ശ്രദ്ധേയമായി.ഗസ്സയിലെ ഇസ്രായേൽ സ്വേച്ഛാധിപത്യത്തിന്റെയും കുഞ്ഞുങ്ങൾ അടക്കം സാധാരണക്കാർ മരിച്ചുവീഴുന്നതിന്റെയും നേർസാക്ഷ്യമായി പ്രദർശനം. ഫലസ്തീന്റെ ചരിത്രവും ഭൂപ്രകൃതിയും അതിരുകളും അടയാളപ്പെടുത്തുന്ന ചിത്രങ്ങളും പ്രദർശനത്തിൽ ഉണ്ടായി. നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

