ഇസ്ലാമിക പൈതൃക പ്രദർശനത്തിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ദാർ അൽ അതാർ അൽ ഇസ്ലാമിയ എന്ന സംഘടനക്കു കീഴിൽ ഇസ്ലാമിക പൈതൃക പ ്രദർശനത്തിന് തുടക്കമായി. ഇസ്ലാമിക സാംസ്കാരിക പൈതൃകത്തിെൻറ ഭാഗമായ 200 വസ്തുക്കളാണ് കുവൈത്ത് സിറ്റിയിൽ നടക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ക്യൂറേറ്റർ ജിയോവാനി ക്യൂറാേട്ടാള പറഞ്ഞു.
നേരേത്ത സംഘടനയുടെ കീഴിൽ ഓസ്ട്രിയ, ഇറ്റലി, ബഹ്റൈൻ എന്നിവിടങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നതായി ഡയറക്ടർ ദലാൽ അൽ ഫാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുരാതന സംസ്കൃതിയുടെ വിവിധ അടയാളക്കുറികളാണ് അമേരിക്കാനി കൾചറൽ സെൻററിൽ സന്ദർശകർക്കായി അണിയിച്ചൊരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
