ആവേശം തീർത്ത് ഇന്ത്യൻ വോളിബാൾ അസോസിയേഷൻ ചാമ്പ്യൻഷിപ്
text_fieldsഇന്ത്യൻ വോളിബാൾ അസോസിയേഷൻ ചാമ്പ്യൻഷിപ് ജേതാക്കളായ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ടീം
കുവൈത്ത് സിറ്റി: ഇന്ത്യൻ വോളിബാൾ അസോസിയേഷൻ കുവൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വോളിബാൾ ചാമ്പ്യൻഷിപ് സമാപിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അണ്ടർ-14, 19 വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു.
ആൺകുട്ടികളുടെ അണ്ടർ-14 വിഭാഗത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ (എ) ടീം ജേതാക്കളായി. ഇന്ത്യൻ ഇംഗ്ലീഷ് സ്കൂളിനാണ് രണ്ടാം സഥാനം. യു.ഐ.എസ് (ബി) ടീം മൂന്നാം സഥാനം നേടി. യു.ഐ.എസിലെ ആൻസൽ ഷിബുവിനെ മികച്ച കളിക്കാരനായും കെസവപ്രിയൻ (ഐ.ഇ.എസ്), സ്റ്റീവ് (യു.ഐ.എസ്) എന്നിവരെ പ്രതിഭാധനനായ കളിക്കാരായും തെരഞ്ഞെടുത്തു. പെൺകുട്ടികളുടെ അണ്ടർ-19 വിഭാഗത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. രിധി മികച്ച കളിക്കാരിയായും എവലിൻ സാറ പ്രതിഭാധനയായ കളിക്കാരിയായും തെരഞ്ഞെടുക്കപ്പെട്ടു.
ആൺകുട്ടികളുടെ അണ്ടർ-19 വിഭാഗത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ജേതാക്കളായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിനാണ് രണ്ടാം സഥാനം. യു.ഐ.എസ് (ബി) ടീം മൂന്നാം സഥാനം നേടി. ഇഷാൻ അഹമ്മദ് (യു.ഐ.എസ്) മികച്ച കളിക്കാരനായും ശ്രവൺ റെഡ്ഡി (ഐ.സി.എസ്.കെ), ഡാരോൺ മൈക്കിൾ (യു.ഐ.എസ്) എന്നിവരെ പ്രതിഭാധനരായ കളിക്കാരായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെയും മികച്ച കളിക്കാരെയും ട്രോഫികളും മെഡലുകളും നൽകി ആദരിച്ചു. സമാപനച്ചടങ്ങിൽ ഇന്ത്യൻ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ജോൺ തോമസ്, യു.ഐ.എസ് പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ, മുരുകയൻ, സിബി കുര്യൻ, ഷിബു, ജോബിൻ, അലക്സാണ്ടർ, മറ്റു സ്കൂൾ പ്രതിനിധികൾ, കായിക പ്രേമികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

