രക്തദാനത്തിന് മികച്ച പ്രതികരണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് രക്തദാനത്തിന് മികച്ച പ്രതികരണം. 90,000 ത്തിലധികം ദാതാക്കള്‍ കഴിഞ്ഞ വര്‍ഷം രക്തം ദാനം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, ചുവന്ന രക്താണുക്കള്‍ ഉള്‍പ്പെടെ 190,000-ത്തിലധികം ഘടകങ്ങളാണ് സെൻട്രൽ ബ്ലഡ് ബാങ്ക് ഉല്പാദിപ്പിച്ചത്.കാൻസർ, തലസീമിയ, അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്കാണ് ഈ സേവനം പ്രധാനമായും ലഭിച്ചത്.
150,000 രക്ത യൂനിറ്റുകള്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തു. കേവിഡ്-19, ഇറാഖ് അധിനിവേശം തുടങ്ങിയ സമയങ്ങളിലും ബ്ലഡ് ബാങ്കിന്റെ സേവനം നിര്‍ണായകമായിരുന്നുവെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡയറക്ടര്‍ ഡോ. റീം അൽ റദ്വാന് പറഞ്ഞു.രക്തദാനം ജീവന് രക്ഷിക്കുന്നതിനോടൊപ്പം സാമൂഹിക ഉത്തരവാദിത്ത്വവുമാണ് എന്ന സന്ദേശം മുന്നോട്ടുവെച്ച് വാര്‍ഷിക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

