ഫോക്ക് മൂന്നാംഘട്ട മെഡിക്കൽ ക്യാമ്പിൽ മികച്ച പങ്കാളിത്തം
text_fieldsഫോക്ക് മൂന്നാം ഘട്ടം മെഡിക്കൽ ക്യാമ്പിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിനുള്ള സ്നേഹോപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) കുവൈത്തിലെ ആതുര സേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന മെഡിക്കൽ ക്യാമ്പിന്റെ മൂന്നാം ഘട്ടത്തിൽ മികച്ച പങ്കാളിത്തം.
മഹബൂല മെട്രോ മെഡിക്കൽ സൂപ്പർ ക്ലിനിക്കിൽ ക്യാമ്പ്, ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഫോക്ക് വൈസ് പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതം പറഞ്ഞു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ്ഡ് ബഷീർ ബാത്ത, ഫോക്ക് ട്രഷറർ സൂരജ് കെ.വി, രക്ഷാധികാരി അനിൽ കേളോത്ത്, ചാരിറ്റി സെക്രട്ടറി പി.കെ. സജിൽ, അഡ്മിൻ സെക്രട്ടറി മഹേഷ് കുമാർ, മെമ്പർഷിപ് സെക്രട്ടറി ദയാനന്ദൻ, വനിതാ വേദി ജനറൽ കൺവീനർ അമ്പിളി ബിജു എന്നിവർ ആശംസകൾ നേർന്നു.
ഫോക്ക് ഫാഹഹീൽ സോൺ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ശ്രീജിത്ത് എം.കെ നന്ദി പറഞ്ഞു. ഫോക്ക് അംഗങ്ങൾ ഉൾപ്പടെ 350തിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ജനറൽ മെഡിസിൻ കൂടാതെ ദന്തൽ, ഇ.എൻ.ടി, ഒഫ്താൽമോളജി, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉൾപ്പെടുത്തിയത് പങ്കെടുത്തവർക്ക് ഏറെ പ്രയോജനമായി.
സാൽമിയ, അബ്ബാസിയ, മഹബൂല മെട്രോ ക്ലിനിക്കുകളിൽ വിവിധ ദിവസങ്ങളിലായി നടത്തിയ മെഡിക്കൽ ക്യാമ്പുകളിലായി ആയിരത്തിലധികം പ്രവാസികൾ സേവനം പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

