മികച്ച യാത്രാ ഓൺ-ബോർഡ് സേവനങ്ങൾ; വീണ്ടും ആഗോള അംഗീകാരത്തിൽ കുവൈത്ത് എയർവേയ്സ്
text_fieldsകുവൈത്ത് എയർവേയ്സ് ആക്ടിങ് സി.ഇ.ഒ
അബ്ദുൽവഹാബ് അൽഷാത്തി അവാർഡ്
സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മികച്ച സേവനത്തിന് കുവൈത്ത് എയർവേയ്സിന് വീണ്ടും ആഗോള അംഗീകാരം. മികച്ച യാത്രാ ഓൺ-ബോർഡ് സേവനങ്ങൾക്ക് കുവൈത്ത് എയർവേയ്സിന് 2026 ഫൈവ്-സ്റ്റാർ എയർലൈൻ റേറ്റിങ്. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (എ.പി.ഇ.എക്സ്) റേറ്റിങ്ങിലാണ് ഈ നേട്ടം. ലോകമെമ്പാടുമുള്ള യാത്രക്കാരിൽ നിന്നുള്ള അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം. യു.എസിലെ കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ കുവൈത്ത് എയർവേയ്സ് ആക്ടിങ് സി.ഇ.ഒ അബ്ദുൽ വഹാബ് അൽഷാത്തി അവാർഡ് സ്വീകരിച്ചു.
എയർലൈൻ ജീവനക്കാരുടെ പരിശ്രമവും സമർപ്പണവും യാത്രക്കാർക്ക് നൽകുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങളുമാണ് നേട്ടത്തിന് കാരണമെന്ന് ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഗാൻ പറഞ്ഞു.
ലോകത്തെ 600 എയർലൈനുകൾ നടത്തുന്ന ഒരു ദശലക്ഷത്തിലധികം വിമാന സർവിസുകളിലെ യാത്രക്കാരിൽ നിന്നുള്ള നിഷ്പക്ഷമായ ഫീഡ്ബാക്കിലൂടെയാണ് ഫൈവ്-സ്റ്റാർ എയർലൈൻ റേറ്റിങ് നിർണയിക്കുന്നത്. വിമാനത്തിലെ വിനോദം, ഭക്ഷണ നിലവാരം, ഓൺബോർഡ് സേവനങ്ങൾ എന്നിവ ഇതിനായുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
ട്രാവൽ ഡാറ്റ പ്ലാറ്റ്ഫോമായ എയർഹെൽപ്പിന്റെ 2024ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യം കുവൈത്ത് എയർവേയ്സ് 109 ആഗോള എയർലൈനുകളിൽ 20ാം സ്ഥാനത്തും മിഡിൽ ഈസ്റ്റിൽ അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞവർഷം ഓൺബോർഡ് ഭക്ഷണ ഗുണനിലവാരത്തിന് മികച്ച ആഗോള റാങ്കിങ് നേടിയിരുന്നു. 2024 ഏപ്രിലിൽ കൃത്യനിഷ്ഠയുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനത്തുമെത്തി. 1953ലാണ് കുവൈത്ത് നാഷനൽ എയർവേയ്സ് ലിമിറ്റഡ് എന്ന പേരിൽ കുവൈത്ത് എയർവേയ്സ് സ്ഥാപിതമായത്. 1954 മാർച്ച് 16ന് ആദ്യ വിമാന സർവിസ് ആരംഭിച്ചു. 1962ൽ ഗവൺമെന്റ് എയർലൈനിന്റെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

