കമ്യൂണിറ്റി വെൽഫെയർ ഫണ്ടിനെ കുറിച്ച് എല്ലാവരും അറിയണം –അംബാസഡർ
text_fieldsഇന്ത്യൻ എംബസി സംഘടിപ്പിച്ച ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ദിനാചരണത്തിൽ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസികളായ ഇന്ത്യക്കാരുടെ ക്ഷേമത്തിന് രൂപവത്കരിച്ച ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിനെ കുറിച്ച് എല്ലാ ഇന്ത്യക്കാരും ബോധവാന്മാരാകണമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ജനങ്ങളുടെ ഏതൊക്കെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാമെന്നത് സംബന്ധിച്ച് വ്യക്തമായ മാർഗരേഖയുണ്ട്. ഇന്ത്യക്കാർക്ക് നിയമസഹായം, അടിയന്തര ചികിത്സ, സ്പോൺസർ ചെലവ് വഹിക്കാൻ വിസമ്മതിക്കുന്ന പക്ഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, വിദേശത്ത് മൃതദേഹം സംസ്കരിക്കാൻ എന്തെങ്കിലും ചെലവ് ഉണ്ടെങ്കിൽ അത്, വിദേശത്ത് ഭർത്താക്കന്മാരുടെ പീഡനമോ ചൂഷണമോ അനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായം, തൊഴിൽ പീഡനമോ ചൂഷണമോ അനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായം, ചെറിയ കുറ്റങ്ങളുടെ പേരിലുള്ള ചെറിയ പിഴകൾ അടക്കാൻ നിവൃത്തിയില്ലെങ്കിൽ, ഇന്ത്യക്കാരുടെ ജയിൽ മോചനം, സാമൂഹിക ക്ഷേമ പരിപാടികൾ സംഘടിപ്പിക്കൽ, സാംസ്കാരിക പരിപാടികൾ, ബോധവത്കരണ പരിപാടികൾ, വിദ്യാർഥികൾക്കായുള്ള പരിപാടികൾ, ബോധവത്കരണ പരസ്യങ്ങൾ, ക്യാമ്പ് സംഘടിപ്പിക്കൽ, ടോൾ ഫ്രീ ഹെൽപ്ലൈൻ സജ്ജമാക്കൽ, ഇൻഫർമേഷൻ സെൻറർ സ്ഥാപിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾ വിനിയോഗിക്കാൻ കഴിയുന്ന വിധം വിശാലമാണ് മാർഗരേഖ.
അർഹരായ ഇന്ത്യക്കാർക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് സഹായത്തിന് അപേക്ഷ നൽകാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2009ൽ ഇത്തരമൊരു ഫണ്ട് രൂപവത്കരിക്കാൻ മുൻകൈയെടുത്ത ഭരണകൂടത്തെ അഭിനന്ദിക്കുകയാണ്. 33 വർഷത്തെ എെൻറ നയതന്ത്ര ജീവിതത്തിൽ ഇത്ര ഫ്ലക്സിബിലിറ്റിയുള്ള ഒരു ഫണ്ട്, പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഉപയോഗിക്കാൻ കഴിയുന്ന മറ്റൊന്ന് കണ്ടിട്ടില്ല.
ഒരുവർഷമായി കുവൈത്തിൽ നിരവധി കാര്യങ്ങൾ ഇൗ ഫണ്ട് ഉപയോഗിച്ച് ചെയ്യാൻ കഴിഞ്ഞു. ഇത് നിങ്ങളുടെ ഫണ്ട്. അതിെൻറ എല്ലാ കാര്യങ്ങളും അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ടെന്ന് അംബാസഡർ പറഞ്ഞു.ഒാവർസീസ് ഇന്ത്യൻ അഫയേഴ്സ് ജോയൻറ് സെക്രട്ടറി അബ്ബാഗനി രാമു ഒാൺലൈനായി സംബന്ധിച്ചു.
ഒാണാഘോഷം: 22ന് എംബസിയിൽ പായസ വിതരണം
കുവൈത്ത് സിറ്റി: ഒാണാഘോഷത്തോടനുബന്ധിച്ച് ഇൗ മാസം 22ന് ഇന്ത്യൻ എംബസിയിലെത്തുന്നവർക്ക് പായസവും മധുര പലഹാരവും നൽകും. എംബസിയുടെ കീഴിലുള്ള പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും അഭയകേന്ദ്രത്തിലും പായസ വിതരണമുണ്ടാകും.
ഒാപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് അറിയിച്ചതാണിത്. ആഗസ്റ്റ് 25 വരെ സംസ്കൃത വാരാചരണം നടത്തുന്നതായും അദ്ദേഹം അറിയിച്ചു. പൈതൃക ഭാഷയായ സംസ്കൃതത്തിെൻറ പ്രചാരം ലക്ഷ്യമിട്ടാണ് വാരാചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

