Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സില്‍ എവരിഡേ ഡയമണ്ട് ഫെസ്റ്റ്

text_fields
bookmark_border
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സില്‍ എവരിഡേ ഡയമണ്ട് ഫെസ്റ്റ്
cancel

കുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സില്‍ എവരിഡേ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. എല്ലാ ഉപഭോക്താക്കള്‍ക്കും അനുയോജ്യമായതും മിതമായ വിലയിലും ഡയമണ്ട് ജ്വല്ലറി ശേഖരം എവരിഡേ ഡയമണ്ട് ഫെസ്റ്റ് വഴി സ്വന്തമാക്കാം. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ആഭരണശേഖരം 85 ദീനാര്‍ മുതല്‍ ലഭ്യമാണ്.

ക്ലാസിക് ശ്രേണിക്കൊപ്പം, അതിമനോഹരമായ വജ്രങ്ങള്‍ പതിച്ച ആഭരണങ്ങളുടെ വലിയ ശേഖരം ഉള്‍ക്കൊള്ളുന്ന എവരിഡേ ഡയമണ്ട് ഫെസ്റ്റിൽ, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കൊപ്പം, ഡെയ്‌ലി ഓഫിസ് വെയറിനും പാര്‍ട്ടി വെയറിനുമെല്ലാം ഇണങ്ങുന്ന വ്യത്യസ്തങ്ങളായ ആഭരണങ്ങളുടെ ശേഖരമുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതിനോ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതോ ആയ മാല, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശ്രേണികൾ ഫെസ്റ്റിന്റെ ഭാഗമാണ്.

പ്രകൃതിദത്ത വജ്രങ്ങളുടെ സൗന്ദര്യവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം, എല്ലാ ഡയമണ്ട്‌സും ശാസ്ത്രീയ ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കുന്നു. മികച്ച കൈമാറ്റ മൂല്യവും ഗാരന്റിയും ഉറപ്പുനല്‍കുന്നു. സെര്‍ട്ടിഫൈഡ് ഡയമണ്ട്‌സ്, സൗജന്യ ലൈഫ് ടൈം മെയിന്റനന്‍സ്, 15 ദിവസത്തിനുള്ളില്‍ ജ്വല്ലറി എക്‌സ്‌ചേഞ്ച് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

1993ല്‍ കേരളത്തില്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ഇന്ന് 10 രാജ്യങ്ങളിലായി 285ലധികം റീട്ടെയില്‍ ഔട്ട്ലറ്റുകളുണ്ട്. www.malabargoldanddiamonds.com ലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏതു കോണില്‍നിന്നും ആഭരണങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Everyday Diamond Fest at Malabar Gold and Diamonds
Next Story