കെ.ഐ.ജി ഇഫ്താർ വിരുന്ന്
text_fieldsഅബ്ബാസിയ: കുവൈത്തിലെ മത, സാംസ്കാരിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും പൗരപ്രമുഖരെയും പങ്കെടുപ്പിച്ച് കെ.ഐ.ജി സൗഹൃദ ഇഫ്താർ വിരുന്ന്
നടത്തി.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര കൂടിയാലോചനാ സമിതിയംഗം പി.പി. അബ്ദുറസാഖ് റമദാൻ സന്ദേശം നൽകി. ഇസ്ലാമിലെ ആഘോഷങ്ങൾ സഹാനുഭൂതിയുടെ കൂടി സന്ദേശം ഉൾക്കൊള്ളുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സഹജീവി സ്നേഹത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രേരിപ്പിക്കുന്നതും കൽപിക്കുന്നതുമാണ് മിക്ക ആരാധനകളും ആഘോഷങ്ങളും. ലോകത്തുള്ള മിക്ക ആഘോഷങ്ങളിൽനിന്നും റമദാനെ വ്യത്യസ്തമാക്കുന്നത്, അത് ഒരു ഗ്രന്ഥത്തിെൻറ അവതരണവുമായി ബന്ധപ്പെട്ടുള്ളതാണ് എന്നതാണ്. ആ ഗ്രന്ഥമാകട്ടെ മുഴുവൻ മനുഷ്യരാശിക്കുമുള്ള മാർഗദർശനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഫ്താർ വിരുന്നിൽ കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി
അധ്യക്ഷത വഹിച്ചു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹമദ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. കൂടാതെ, കുവൈത്തിലെ വിവിധ മത, സാംസ്കാരിക, രാഷ്ട്രീയ സംഘടനാ നേതാക്കളും മാധ്യമപ്രവർത്തകരും വ്യവസായികളും മറ്റു പൗരപ്രമുഖരും പങ്കെടുത്തു. കുവൈത്ത് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടന്നു. തോമസ് മാത്യു കടവിൽ, സാം പൈനുംമൂട്, ചാക്കോ ജോർജ്കുട്ടി, അയ്യൂബ് കച്ചേരി, ടി.വി. ഹിക്മത്ത് എന്നിവൽ ചർച്ചയിൽ പങ്കെടുത്തു. കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. മുഹമ്മദ് ശരീഫ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
