‘കു​ട്ടി​ക​ളു​ടെ ന​ല്ല ച​ങ്ങാ​തി​യാ​യി മാ​താ​പി​താ​ക്ക​ള്‍ മാ​റ​ണം’

09:05 AM
09/02/2020
ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെൻറ​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പാ​ര​ൻ​റി​ങ്​ സം​ഗ​മ​ത്തി​ൽ ഡോ. ​എം.​എ​ച്ച്. ഹാ​ശിം രി​ഫാ​ഈ മ​ട്ടാ​ഞ്ചേ​രി ക്ലാ​സെ​ടു​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​ട്ടി​ക​ള്‍ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ​യും സ്നേ​ഹ​വും ന​ല്‍കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ ഏ​റ്റ​വും സ്നേ​ഹ​മു​ള്ള ച​ങ്ങാ​തി​മാ​രാ​യി മാ​താ​പി​താ​ക്ക​ള്‍ മാ​റ​ണ​മെ​ന്നും അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നും പ്ര​ശ​സ്ത പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​എം.​എ​ച്ച്. ഹാ​ശിം രി​ഫാ​ഈ മ​ട്ടാ​ഞ്ചേ​രി.
 ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​െൻറ​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഫ​ര്‍വാ​നി​യ ഐ​ഡി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​ച്ച ആ​ര്‍ട് ഓ​ഫ് പാ​ര​ൻ​റി​ങ്​ സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

പ​ങ്കു​വെ​ക്ക​ലി​​െൻറ ഗു​ണം അ​റി​ഞ്ഞു​വേ​ണം കു​ട്ടി​ക​ള്‍ വ​ള​രേ​ണ്ട​ത്. ക​രു​ത​ല്‍, സ്നേ​ഹം, സൗ​ഹൃ​ദം ഇ​വ​യെ​ല്ലാം പ്ര​ക​ടി​പ്പി​ക്കാ​ന്‍ പ​ങ്കു​വെ​ക്ക​ലി​ലൂ​ടെ ക​ഴി​യു​മെ​ന്ന് കു​ട്ടി​ക​ള്‍ക്ക് അ​റി​വ്​ പ​ക​ര​ണം. ചു​റ്റു​മു​ള്ള​വ​രോ​ട് ക​രു​ത​ല്‍ കാ​ണി​ക്ക​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​രോ​ട്​ പ​ങ്കു​വെ​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ള്‍ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ജീ​വി​തം എ​ല്ലാ​യ്പ്പോ​ഴും ജ​യം മാ​ത്ര​മ​ല്ല ന​ല്‍കു​ന്ന​ത്.

തോ​ല്‍വി​ക​ളെ അം​ഗീ​ക​രി​ക്കാ​നും അ​വ​യി​ല്‍നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട് സ്വ​യം മെ​ച്ച​പ്പെ​ടു​ത്താ​നും കു​ട്ടി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ഡോ. ​രി​ഫാ​ഈ വി​ശ​ദീ​ക​രി​ച്ചു. ഐ.​ഐ.​സി പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നാ​ഫ് മാ​ത്തോ​ട്ടം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി യൂ​നു​സ് സ​ലീം, അ​യ്യൂ​ബ് ഖാ​ന്‍ മാ​ങ്കാ​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS