ആചാര സംരക്ഷണത്തിന് യു.ഡി.എഫ് പ്രതിജ്ഞാബദ്ധം –മോൻസ് ജോസഫ്
text_fieldsകുവൈത്ത് സിറ്റി: വിശ്വാസി സമൂഹങ്ങളുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷി ക്കാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും വിശ്വാസിസമൂഹത്തിെൻറ കൂടെ നിന്ന് ആചാരാ നുഷ്ഠാനങ്ങളെ സംരക്ഷിക്കാൻ യു.ഡി.എഫ് നിലകൊള്ളുമെന്നും മോൻസ് ജോസഫ് എം.എൽ.എ. ഒ.ഐ.സി.സി കുവൈത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ സർക്കാറിനെതിരായ പ്രമേയം അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഷറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), ബെന്നി പയ്യപ്പിള്ളി (കേരള കോൺ. എം), പ്രസാദ് പദ്മനാഭൻ (എൻ.എസ്.എസ് കുവൈത്ത്), പ്രേംസൺ (ചെട്ടിക്കുളങ്ങര അമ്മ സമിതി), ബിനോയ് ചന്ദ്രൻ (ചെട്ടികുളങ്ങര പ്രവാസി സമിതി), അൻവർ സഇൗദ് (വെൽഫെയർ കേരള കുവൈത്ത്), ഹമീദ് കേളോത്ത്, എം.എ. നിസാം (ഒ.െഎ.സി.സി) എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡൻറ് എബി വാരിക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും ട്രഷറർ രാജീവ് നടുവിലെമുറി നന്ദിയും പറഞ്ഞു. അക്ബർ വയനാട്, മാണി ചാക്കോ, ഇല്യാസ്, ആൻറണി ഇടപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
