പൊ​ലി​ക വാ​ർ​ഷി​കാ​ഘോ​ഷം ഫ്ല​യ​ർ പ്ര​കാ​ശ​നം

12:15 PM
11/06/2018

കു​വൈ​ത്ത്​ സി​റ്റി: പൊ​ലി​ക നാ​ട​ൻ​പാ​ട്ടു​കൂ​ട്ടം കു​വൈ​ത്തി​​​െൻറ ര​ണ്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​​െൻറ ഫ്ല​യ​ർ പ്ര​കാ​ശ​നം പ്രോ​ഗ്രാം ക​ൺ​വീ​ന​റും ​പ്രൊ​ഡ്യൂ​സ​റു​മാ​യ ജി.​എ​സ്. പി​ള്ള നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സു​നി​ൽ രാ​ജ് സ്വാ​ഗ​ത​വും സ​ന്ദീ​പ് ച​ങ്ങ​നാ​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.  ഇ​സ്മാ​യി​ൽ, ജെ​ഫ്റി ജേ​ക്ക​ബ്, റോ​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി സു​ദ​ർ​ശ​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളി​ങ്​ ട്രോ​ഫി​ക്കും കാ​ഷ്  അ​വാ​ർ​ഡി​നും വേ​ണ്ടി​യു​ള്ള ‘പൊ​ലി​ക്ക​ളം 2018’ നാ​ട​ൻ​പാ​ട്ട്​ മ​ത്സ​രം ജൂ​ലൈ 20 വെ​ള്ളി​യാ​ഴ്ച ര​ണ്ടു​മ​ണി മു​ത​ൽ എ​ട്ടു​വ​രെ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്തും. കേ​ര​ള ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും ഗ​വേ​ഷ​ക​നു​മാ​യ പി. ​ദി​വാ​ക​ര​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു. പ​രി​പാ​ടി​യി​ൽ പൊ​ലി​ക നാ​ട​ൻ​പാ​ട്ടു​കൂ​ട്ടം കു​വൈ​ത്തി​​​െൻറ ‘ആ​ർ​പ്പും കു​ര​വ​യും’ നാ​ട​ൻ​പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും അ​വ​ത​രി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 97674897 , 98055216 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Loading...
COMMENTS