ചിരി അരങ്ങും കുടുംബസംഗമവും
text_fieldsകുവൈത്ത് സിറ്റി: ചിരിക്ലബ് കുവൈത്ത് ചിരി അരങ്ങും കുടുംബ സംഗമവും സംഘടിപ്പിച്ചു. വേദശാസ്ത്ര പണ്ഡിതൻ ഫാ. ഡോ. ഷിബു വർഗീസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് ഷമ്മി ജോൺ ചേർത്തല അതിഥിയായിരുന്നു. രക്ഷാധികാരി സിബി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജോജി ജോൺ സ്വാഗതവും പ്രോഗ്രാം കോഒാഡിനേറ്റർ ബിബിൻ ആേൻറാ നന്ദിയും പറഞ്ഞു. സി.എസ്. ബത്താർ ചിരിക്ലബിെൻറ വിവിധ പദ്ധതികൾ വിശദീകരിച്ചു. അനീഷ് നായർ, തോമസ് സെബാസ്റ്റ്യൻ, അഭിലാഷ് മേനോൻ എന്നിവർ സംസാരിച്ചു. പ്രതാപൻ മാന്നാർ, ശ്രുതി ശ്രീജിത്ത്, സിദ്ദീഖ് മാടായി എന്നിവരുടെ നേതൃത്വത്തിൽ കുവൈത്ത് മെലഡീസിെൻറ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
