ഇ​സ്​​ലാ​ഹി പ്ര​സ്ഥാ​ന​  ല​ക്ഷ്യം   ന​വോ​ത്ഥാ​നം  –അ​ഹ്​​മ​ദ്കു​ട്ടി മ​ദ​നി

13:56 PM
02/07/2018
ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ അ​ബ്​​ദു​സ്സ​ലാം സു​ല്ല​മി ഫൗ​ണ്ടേ​ഷ​ൻ ക​ൺ​വീ​ന​ർ അ​ഹ്​​മ​ദ് കു​ട്ടി മ​ദ​നി എ​ട​വ​ണ്ണ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​ർ​വ​ത​ല സ്പ​ർ​ശി​യാ​യ സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​മാ​ണ് ഇ​സ്​​ലാ​ഹീ പ്ര​സ്ഥാ​നം ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​നും അ​ബ്​​ദു​സ്സ​ലാം സു​ല്ല​മി ഫൗ​ണ്ടേ​ഷ​ൻ ക​ൺ​വീ​ന​റു​മാ​യ അ​ഹ്​​മ​ദ് കു​ട്ടി മ​ദ​നി എ​ട​വ​ണ്ണ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ ജ​ലീ​ബ് ഐ.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ക​ർ കാ​ല​ത്തി​ന​നു​സ​രി​ച്ച് വ്യ​ക്​​ത​ത​യു​ള്ള അ​ജ​ണ്ട രൂ​പ​പ്പെ​ടു​ത്ത​ണം. സ​ക​ല പ്ര​വാ​ച​ക​ന്മാ​രും നി​ർ​വ​ഹി​ച്ച​ത് മ​നു​ഷ്യ സ​മൂ​ഹ​ത്തെ ഒ​ന്നാ​യി ക​ണ്ടു​ള്ള ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. 

കു​റ്റ​മ​റ്റ ആ​ദ​ർ​ശ​ത്തി​​െൻറ​യും വി​ജ്ഞാ​ന​ത്തി​​െൻറ​യും അ​ടി​ത്ത​റ​യി​ൽ​നി​ന്നു​കൊ​ണ്ട​ല്ലാ​തെ ഒ​രു സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​വും സാ​ധ്യ​മ​ല്ല. 
വി​ശു​ദ്ധ ഖു​ർ​ആ​നി​​െൻറ സ​മ​കാ​ലി​ക വാ​യ​ന ന​ട​ത്താ​ൻ പ​ര്യാ​പ്ത​മാ​യ പു​തി​യ ഖു​ർ​ആ​ൻ വി​വ​ര​ണ​ങ്ങ​ൾ ര​ചി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. വി​ശ്വാ​സി സ​മൂ​ഹം വി​ജ്ഞാ​ന ഉ​റ​വ​ക​ളാ​കാ​ൻ ഇ​നി​യും പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ഹ്​​മ​ദ് കു​ട്ടി മ​ദ​നി വി​ശ​ദീ​ക​രി​ച്ചു. 
സം​ഗ​മ​ത്തി​ൽ ഇ​സ്​​ലാ​ഹി സ​െൻറ​ർ പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
 ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി, അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS