കലയുടെ തുയിലുണർത്തുമായി ‘പുനർജനി സംഗമം’
text_fieldsഅബ്ബാസിയ: പുനർജനി ഗ്രൂപ് ഓഫ് കുവൈത്ത് അണിയിച്ചൊരുക്കിയ ‘പുനർജനി സംഗമം’ വിവിധ കലാപരിപാടികളോടെ ജനുവരി 12ന് അബ്ബാസിയയിലെ കേരള ആർട്ട് സർക്കിളിൽ നടന്നു. ഷംസു താമരക്കുളം ഉദ്ഘാടനം ചെയ്തു. മെട്രോ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഹംസ പയ്യന്നൂർ, വിജയരാഘവൻ, അനിൽ ആറ്റുവ, അലി മാണിക്കോത്ത്, ജയദേവി എന്നിവർ മുഖ്യാതിഥികളായി. സതീഷ് വെട്ടികവലയുടെ കോമഡി ഷോയും കുവൈത്തിലെ കലാകാരന്മാരായ ഫ്ലവേഴ്സ് കോമഡി ഉത്സവം ടീം ഇബ്രാഹിം മൂവാറ്റുപുഴ, അനൂപ് റാന്നി, മനീഷ് ഖാൻ പട്ടാഴി എന്നിവരുടെ മിമിക്സും സാന്ദ്ര തോമസ്, ഗോപീകൃഷ്ണൻ തുടങ്ങിയവർ നയിച്ച നൃത്തവും ഹൽവാസ് ടീമിെൻറ ഗാനമേളയും ഉണ്ടായി.
സെക്രട്ടറി ലത്തീഫ് പണ്ടികശാല, ആർട്ട് സെക്രട്ടറി ഉമേഷ് ബാബു, ട്രഷറർ പ്രവീൺ, അജു സണ്ണി, വൈസ് പ്രസിഡൻറ് അനു വർഗീസ്, ജോയൻറ് സെക്രട്ടറി അഷ്റഫ് അടിവാരം, രക്ഷാധികാരി രമ്യ വേണുഗോപാൽ, ജോളി ബെന്നി, ബേബി, പ്രിയ ജാഗ്രത്, ഷീബാ രമണൻ, ഷാജഹാൻ ഇബ്രാഹിം പട്ടാഴി, ഹുസൈൻ, ജയശ്രീ നായർ, അജിത, മനുഗിരീഷ്, ബിന്ദു മോഹൻ, ഷിജു കാരക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡൻറ് രാജേഷ് കാരക്കാട്, റീന രാജേഷ് എന്നിവർ നന്ദി പറഞ്ഞു.
