മദ്യവർജന പ്രസ്ഥാനം മെഡിക്കൽ ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജന പ്രസ്ഥാനം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിൽ നടത്തിയ ക്യാമ്പിൽ 500ൽപരം ആളുകൾ പെങ്കടുത്തു.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെൻറൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ, ഓേങ്കാളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇ.എൻ.ടി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെൻറൽ എന്നീ വിഭാഗങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണയം, ഇ.സി.ജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ പരിശോധനയും ഉണ്ടായിരുന്നു. പ്രസിഡൻറ് ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. െഎ.ഡി.എഫ് പ്രസിഡൻറ് ഡോ. അഭയ് പട്വാരി ഉദ്ഘാടനം ചെയ്തു. ഡോ. സുരേന്ദ്ര നായിക്, ഡോ. സെയ്ദ് റഹ്മാൻ, ഡോ. പ്രതാപ് ഉണ്ണിത്താൻ, അബു കമാൽ (കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ), സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്, ട്രസ്റ്റി അജീഷ് തോമസ്, സെക്രട്ടറി എബ്രഹാം സി. അലക്സ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എബി ശാമുവേൽ സ്വാഗതവും സാംകുട്ടി ജോർജ് നന്ദിയും പറഞ്ഞു.
