െഎ.െഎ.സി ബസ്വീറ ചര്‍ച്ച സംഗമം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ കേന്ദ്ര ദഅ്വ വിങ് ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ ബസ്വീറ ചർച്ച സംഗമം സംഘടിപ്പിച്ചു.
‘ഈമാന്‍ പകരുന്ന ചരിത്ര സ്പര്ശനങ്ങൾ’ എന്ന വിഷയത്തില്‍ സി.കെ. അബ്ദുല്ലത്തീഫും ‘സമാധാനം നല്കുന്ന ഖുര്‍ആനിക വചനങ്ങള്‍’ എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്രയും ക്ലാസെടുത്തു. ചര്‍ച്ചയില്‍ അബ്ദുറഹ്മാൻ, അബ്ദുല്ല കാരകുന്ന്, മുഹമ്മദ് റാഫി, അബ്ദുന്നാസര്‍ മുട്ടിൽ, സൈദ് മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു.
ക്വിസ് മത്സരത്തിൽ എൻജി. ഫുആദ് തെക്കൻ കുറ്റൂർ, റുബീന അരീക്കോട്, ഷഹർബാൻ കുന്ദംകുളം എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനം നേടി. വിജയികൾക്ക് ഐ.ഐ.സി വൈസ് പ്രസിഡൻറ് വി.എ. മൊയ്തുണ്ണി സമ്മാനങ്ങൾ വിതരണം ചെയ്തു.
അഷ്റഫ് മേപ്പയൂര്‍ മത്സരം നിയന്ത്രിച്ചു. ദഅ്വ സെക്രട്ടി അബ്ദുൽ അസീസ് സലഫി സ്വാഗതവും ഐ.ഐ.സി സെക്രട്ടറി എൻജി. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
