Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ ദേശീയദിനാഘോഷം
text_fieldsbookmark_border
കുവൈത്ത് സിറ്റി: മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ കുവൈത്ത് ദേശീയ- വിമോചന ദിനങ്ങൾ കൊണ്ടാടി. കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ദേശഭക്തി ഗാനങ്ങൾ, സ്കിറ്റ് തുടങ്ങിയ പരിപാടികളുണ്ടായി. കുവൈത്ത് ഭരണാധികാരികൾക്ക് അഭിവാദനങ്ങൾ അർപ്പിച്ചും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ അപഗ്രഥിച്ചും സംവിധാനം ചെയ്ത പ്രത്യേക പരിപാടിയും കുട്ടികൾ അവതരിപ്പിച്ചു. വിവിധ സംഘടനകൾ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ ഏർപ്പെടുത്തിയ ട്രോഫി സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ വിതരണം ചെയ്തു. പ്രിൻസിപ്പൽ എഫ്.എം. ബഷീർ അഹമ്മദ് സംസാരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ കെ. സലീം, ഇന്ദുലേഖ സുരേഷ്, സോഫി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
