കെ.​​െഎ.​ജി വെ​സ്​​റ്റ്​​മേ​ഖ​ല ​​ പ്ര​വ​ർ​ത്ത​ക​ സം​ഗ​മം

10:59 AM
14/02/2018

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി വെ​സ്​​റ്റ്​​മേ​ഖ​ല പ്ര​വ​ർ​ത്ത​ക സം​ഗ​മം കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തൂ​വ്വു​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത​മാ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന മാ​തൃ​കാ​വ്യ​ക്തി​ക​ളാ​യി മാ​റ​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ന്​ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചെ​യ്യാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യ​മ​ന​സ്സു​ക​ളെ അ​ക​റ്റാ​നും ഭി​ന്നി​പ്പി​ക്കാ​നും ബോ​ധ​പൂ​ര്‍വ​മാ​യ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി സ്നേ​ഹ, സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നും സ​മൂ​ഹ​ത്തി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍ത്താ​നും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്ഥാ​നം തേ​ടു​ന്ന പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് വാ​രാ​ന്ത​യോ​ഗ അ​ജ​ണ്ട വി​ശ​ദാം​ശ​ങ്ങ​ളും വെ​സ്​​റ്റ്​​മേ​ഖ​ല സെ​ക്ര​ട്ട​റി സി.​പി. മു​ഹ​മ്മ​ദ് നൈ​സാം പ്രോ​ഗ്രാ​മു​ക​ളും വി​ശ​ദീ​ക​രി​ച്ചു. ട്ര​ഷ​റ​ർ എ​സ്.​എ.​പി ആ​സാ​ദും സം​സാ​രി​ച്ചു. കെ.​ഐ.​ജി​യു​ടെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന ജ​ന​ക്ഷേ​മ​പ​ദ്ധ​തി​യാ​യ ഒ​രു​മ​ക്ക് വേ​ണ്ടി ര​ണ്ട് മാ​സ​ക്കാ​ല​യ​ള​വി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച യൂ​നി​റ്റു​ക​ളെ​യും എ​രി​യ​ക​ളെ​യും സം​ഗ​മ​ത്തി​ൽ അ​ഭി​ന​ന്ദി​ക്കു​ക​യും ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു. വെ​സ്​​റ്റ്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ശ​രീ​ഫ് പി.​ടി സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. മു​ഹ​മ്മ​ദ് ന​ജീ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​സ​ലു​ൽ ഹ​ഖ് സ​മാ​പ​നം ന​ട​ത്തി.

Loading...
COMMENTS