Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെൻറ് ഗ്രിഗോറിയോസ് ഇടവകദിനം ആഘോഷിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഒാർത്തഡോക്സ് മഹാ ഇടവക അബ്ബാസിയ സ്ലോമോ ഹാളി ഇടവക ദിനാഘോഷം നടത്തി. റവ. ഒൗഗേൻ റമ്പാൻ ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചടങ്ങിൽ സംബന്ധിച്ചു. എൻ.ഇ.സി.കെ അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി, ഫാ. ജിജു ജോർജ്, ഷാജി ഇലഞ്ഞിക്കൽ, അഡ്വ. ജോൺ തോമസ്, ബാബു വർഗീസ്, മാത്യൂസ് എം. മാത്യൂസ് തുടങ്ങിയവർ സംബന്ധിച്ചു. ഇടവകയിൽ 25 വർഷം അംഗത്വം പൂർത്തിയാക്കിയവരെയും 60 വയസ്സ് തികഞ്ഞവരെയും ആദരിച്ചു. ചർച്ച് കൊയർ, സാൽമിയ കൊയർ, സൺഡേ സ്കൂൾ ജൂനിയർ കൊയർ എന്നിവയുടെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. കൺവീനർമാരായ വർഗീസ് ജോസഫ്, നവീൻ കുര്യൻ തോമസ്, മാത്യൂ സകറിയ, ഇടവക മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. എബ്രഹാം സി. അലക്സ് സ്വാഗതം പറഞ്ഞു.
Next Story
