Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോലഞ്ചേരി സൗഹൃദകൂട്ടം ഗ്രാമോത്സവ്
text_fieldsbookmark_border
അബ്ബാസിയ: കുവൈത്തിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ കോലഞ്ചേരി സൗഹൃദകൂട്ടം കോസ്കോയുടെ പ്രഥമ ഓണാഘോഷം ‘ഗ്രാമോത്സവ് 2017’ അബ്ബാസിയ കേരള ആർട്സ് സർക്കിൾ ഹാളിൽ നടത്തി. രക്ഷാധികാരി ഫാ. ജിബു ചെറിയാൻ അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തകൻ മനോജ് മാവേലിക്കര യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ജോൺ കെ. ജോൺ, ഫാ. എൽദോ പാലായിൽ, നന്ദകുമാർ, ഫാ. എൽദോസ് ചക്കിയാട്ട് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു മറ്റത്തിൽ നന്ദി പറഞ്ഞു. അംഗത്വ കാമ്പയിൻ ഉദ്ഘാടനം ഡോ. ജോൺ കെ. ജോൺ, ജോസഫ് നീലനാലിന് നൽകി നിർവഹിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ എതിരേറ്റ് ആരംഭിച്ച പരിപാടിയിൽ ‘തുടിതാളം’ ടീമിെൻറ നാടൻപാട്ടുകൾ, വഞ്ചിപ്പാട്ട്, വനിതാ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായി. ജനറൽ കോഒാഡിനേറ്റർ എൽദോ ജോസഫ് സ്വാഗതം പറഞ്ഞു.
Next Story
