Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് വയനാട് അസോസിയേഷൻ ‘ഈദ് ഓണോത്സവ്’ ഫ്ലയർ പ്രകാശനം
text_fieldsbookmark_border
അബ്ബാസിയ: കുവൈത്ത് വയനാട് അസോസിയേഷൻ ഈ വർഷം ഈദും ഓണവും ചേർത്ത് ‘ഈദ് ഓണോത്സവ്’ എന്ന പേരിൽ സെപ്റ്റംബർ 29ന് ആഘോഷിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, പൂക്കളം, പുലിക്കളി, ചെണ്ടമേളം, മാവേലി, ഗാനമേള, മറ്റു കലാരൂപങ്ങൾ എന്നിവക്ക് പുറമെ വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നു. അബ്ബാസിയയിലെ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റു സംഘടനാപ്രതിനിധികൾ, സാമൂഹിക -സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കും. ജൂലൈ 28ന് ചേർന്ന ഓണാഘോഷ കമ്മിറ്റിയിൽ ഫ്ലയർ പ്രകാശനം ചെയ്തു.
Next Story
