Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ദുൽ ഖാദർ വലിയകത്തിന് യാത്രയയപ്പ്
text_fieldsbookmark_border
അബ്ബാസിയ: 37 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കാതിയാളം മഹല്ല് കുവൈത്ത് റിലീഫ് കമ്മിറ്റി എക്സിക്യുട്ടിവ് മെമ്പറും ഈ റിലീഫ് പ്രവർത്തനത്തിെൻറ സ്ഥാപകരിലൊരാളുമായ അബ്ദുൽ ഖാദർ വലിയകത്തിന് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആഗസ്റ്റ് എട്ടിനാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് അബ്ബാസിയയിൽ രക്ഷാധികാരി സിദ്ദീഖ് ഹസെൻറ വീട്ടിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് അൽതാഫ് അധ്യക്ഷത വഹിച്ചു. ഹാറൂൻ ഖിറാഅത്ത് നടത്തി. സിദ്ദീഖ് ഹസൻ ഉപഹാരം കൈമാറി. സെക്രട്ടറി അബ്ദുൽ ജലാൽ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഷുക്കൂർ നന്ദിയും പറഞ്ഞു.
Next Story
