നാടിനകത്തേക്ക് വിരൽചൂണ്ടി ബാലവേദി കുവൈത്ത് നാടക പരിശീലന കളരി
text_fieldsകുവൈത്ത് സിറ്റി: ബാലവേദി കുവൈത്തിെൻറ നേതൃത്വത്തിൽ കുവൈത്തിൽ മൂന്നിടങ്ങളിലായി നാടക കളരി ഒരുക്കി. കുവൈത്തിലെത്തിയ മലയാളം മിഷൻ അധ്യാപകൻ കുഞ്ഞികൃഷ്ണൻ മാഷിെൻറ നേതൃത്വത്തിലാണ് നാടക കളരി നടന്നത്. നിശ്ചല ദൃശ്യങ്ങളിലൂടെയും സംഘമായുള്ള വിഷയാധിഷ്ഠിത രംഗങ്ങളിലൂടെയും ക്രമാനുഗതമായി പുരോഗമിച്ച നാടക കളരി കുട്ടികൾക്ക് അഭിനയത്തിെൻറയും ദൃശ്യാവബോധത്തിെൻറയും ആദ്യപാഠങ്ങൾ പകർന്നുനൽകി. മൂന്നിടങ്ങളിലുമായി മുന്നൂറോളം കുട്ടികളാണ് നാടക കളരി പ്രയോജനപ്പെടുത്തിയത്.
ഈ വർഷത്തെ മാതൃഭാഷ പഠന ക്ലാസിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തിയാണ് നാടക കളരി സംഘടിപ്പിച്ചത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി കല കുവൈത്ത് ആക്ടിങ് പ്രസിഡൻറ് സണ്ണി സൈജേഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈത്ത് അംഗം മാസ്റ്റർ അരവിന്ദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം. ജോർജ്, കല ആക്ടിങ് മേഖല സെക്രട്ടറി ബിജു ജോസ് എന്നിവർ സംസാരിച്ചു.
ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി സമിതി അംഗം സലീം രാജ് നന്ദി പറഞ്ഞു. റിച്ചി ജോർജിെൻറ അധ്യക്ഷതയിൽ സാൽമിയ കല സെൻററിൽ നടന്ന നാടക കളരിക്ക് കുമാരി ഹെന സൂസൻ മാത്യു സ്വാഗതം പറഞ്ഞു. കല ജനറൽ സെക്രട്ടറി ജെ. സജി, സാൽമിയ മേഖല സെക്രട്ടറി അരുൺ കുമാർ, മേഖല പ്രസിഡൻറ് അരവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ബാലവേദി വൈസ് പ്രസിഡൻറ് അദ്വൈത് സജി നന്ദി പറഞ്ഞു. മംഗഫ് കല സെൻററിൽ നടന്ന ഫഹാഹീൽ- അബു ഹലീഫ മേഖലയിലെ കുട്ടികൾക്കായുള്ള നാടക കളരി ബാലവേദി രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം. ജോർജ് ഉദ്ഘാടനം ചെയ്തു. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷെറിൻ ഷാജു അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ് സ്വാഗതം പറഞ്ഞു. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം പി.ആർ. ബാബു സംസാരിച്ചു. ബാലവേദി അംഗം മരിയ ഗ്രേസ് മജു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
