കോട്ടയം ജില്ല പ്രവാസി അസോ. ഓണം ഫ്ലയർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം 2017’െൻറ ഫ്ലയർ പ്രകാശനം ചെയ്തു. വ്യാഴാഴ്ച അബ്ബാസിയ റിഥം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ ഉപദേശകസമിതിയംഗം ബിനോയി സെബാസ്റ്റ്യൻ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കനിവ് 2017 സമ്മാന കൂപ്പൺ പ്രോഗ്രാം കോഒാഡിനേറ്റർ സി.എസ്. ബത്താർ എക്സിക്യൂട്ടിവ് അംഗം ബിജു കാലയിലിന് കൈമാറി ഏരിയ കോഒാഡിനേറ്റർ രതീഷ് കുമ്പളത്ത് പ്രകാശനം ചെയ്തു. ഫുഡ് കൂപ്പൺ ഏരിയ കോഒാഡിനേറ്റർമാരായ കെ.വി. വിജോയ്ക്കും ഡോജി മാത്യൂവിനും കൈമാറി.
ജോയൻറ് സെക്രട്ടറിമാരായ ഡിപിൻ പ്രസാദ്, ആർ.ജി. ശ്രീകുമാർ, ജോയൻറ് ട്രഷറർ വിപിൻ നായർ, ചാരിറ്റി കൺവീനർ ഭൂപേഷ്, ജോയൻറ് പ്രോഗ്രാം കൺവീനർ ഷാജി മാത്യു, വനിത ചെയർപേഴ്സൻ സിജി പ്രദീപ്, എക്സിക്യൂട്ടീവ് മെംബർമാരായ അനിൽ, പ്രസാദ് നായർ, ഉമേഷ്, ബിജേഷ്, കെ..ജെ. ജോസഫ്, റെജി, സിറിൾ, കിരൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെപ്റ്റംബർ എട്ടിന് അബ്ബാസിയ അൽഫോൻസ ഹാളിലാണ് ഇത്തവണത്തെ ഒാണാഘാഷം. കലാപരിപാടികളും ഓണസദ്യയും ഉണ്ടാവും. ട്രഷറർ ജസ്റ്റിൻ ജെയിംസ് നന്ദി പറഞ്ഞു.
