Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
text_fieldsbookmark_border
സാൽമിയ: കുവൈത്ത് കേരള ഇസ്ലാഹി സെൻററിന് കീഴിൽ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുതുബ നടക്കുന്ന ലത്തീഫ അൽ നിമിഷിൽ റമദാനിൽ സംഘടിപ്പിച്ച പഠനക്ലാസിെൻറ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് ശരീഫ്, അബ്ബാസ്, അജിനാസ്, ഹാഷിം, ഫരീദ, റജീന, ജെസീത, നാജിയ, നസീല, റോഷ്നി, വാരിസ, സൽമ അലി, അറഫാന, ശസ അമീൻ എന്നിവരാണ് വിജയികളായത്. റമദാനും ഖുർആനും അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് മത്സരം. വിജയികൾക്ക് മസ്ജിദ് നിമിഷ് ഖതീബ് പി.എൻ. അബ്ദുറഹ്മാൻ, ബൈത്തുസ്സകാത് പ്രതിനിധി ഐമൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Next Story
