യുവജ്യോതി അനുസ്മരണ യാത്ര സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.എം.ആർ.എം -യുവജ്യോതിയുടെ ആഭിമുഖ്യത്തിൽ മാർ ഇവാനിയോസിെൻറ 64ാം ഓർമപ്പെരുന്നാളും അനുസ്മരണ യാത്രയും സിറ്റി കത്തീഡ്രലിൽ സമാപിച്ചു. അബ്ബാസിയ കംബോണി ദേവാലയത്തിൽനിന്ന് ആരംഭിച്ച അനുസ്മരണ യാത്രക്ക് അഹ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയം, സാൽമിയ സെൻറ് തെരേസ ദേവാലയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ എത്തിച്ചേർന്നത്. വികാരി ജനറൽ ഫാ. മാത്യു യാത്രയെ സ്വീകരിച്ചു.
തുടർന്ന് വിശുദ്ധ കുർബാന, ധൂപ പ്രാർത്ഥന, നേർച്ച വിളമ്പ് എന്നിവ നടന്നു. അനുസ്മരണ യാത്രക്ക് ഫാ. ബിനോയ് കൊച്ചുകാരികത്തിൽ, കെ.എം.ആർ.എം പ്രസിഡൻറ് ഐസക് കടകംപള്ളിൽ, ജനറൽ സെക്രട്ടറി ഷാജി കുഞ്ഞച്ചൻ, രാജൻ തോട്ടത്തിൽ, യുവജ്യോതി കൺവീനർ ഷിഫിൻ ഫിലിപ്പ്, ജോയൻറ് കൺവീനർ അനിൽ ജോർജ് രാജൻ, ജിമ്മി ഇടിക്കുള തുടങ്ങിയവർ നേതൃത്വം നൽകി.
