Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഐ.ജി കുവൈത്ത് വാർഷിക ജനറൽ ബോഡി
text_fieldsbookmark_border
സാല്‍മിയ: കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജിക്ക് കീഴിലെ വിവിധ ഘടകങ്ങളുടെ വിഷ്വൽ റിപ്പോര്‍ട്ടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കെ.ഐ.ജി കേന്ദ്ര റിപ്പോര്‍ട്ട് സെക്രട്ടറിമാരായ അനീസ് ഫാറൂഖി, എം.കെ. നജീബ് എന്നിവര്‍ അവതരിപ്പിച്ചു. കെ.ഐ.ജിയുടെ സോഷ്യല്‍ റിലീഫ് വിഭാഗമായ കനിവിനു കീഴില്‍ നടത്തിയ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നിരാലംബരായ ആയിരത്തോളം പ്രവാസികള്‍ക്ക് ആശ്വാസമേകിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.ഈസ്റ്റ് മേഖല റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി എ.സി. സാജിദും വെസ്റ്റ് മേഖല റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി എൻ.പി. അബ്ദുറസാഖും അവതരിപ്പിച്ചു. പോഷക ഘടകങ്ങളായ യൂത്ത് ഇന്ത്യ കുവൈത്തിെൻറ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷാഫി കോയമ്മയും ഇസ്ലാമിക് വിമൻസ് അസോസിയേഷെൻറ (ഐവ) റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി നജ്മ ശരീഫും അവതരിപ്പിച്ചു. സാല്‍മിയ നജാത്ത് സ്കൂളില്‍ സംഘടിപ്പിച്ച സംഗമത്തിൽ കെ.ഐ.ജി പ്രസിഡൻറ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ കെ.എ. സുബൈര്‍, സക്കീര്‍ ഹുസൈന് തുവ്വൂര്‍, ട്രഷറര്‍ എസ്.എ.പി. ആസാദ്, മേഖല പ്രസിഡൻറുമാരായ കെ. മൊയ്തു, ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ പ്രസിഡൻറ് സി.കെ. നജീബ് സി.കെ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ് സ്വാഗതം പറഞ്ഞു. ടി.കെ. ഇബ്രാഹിം സമാപന പ്രസംഗം നിർവഹിച്ചു. അബ്ദുല്‍ ബാസിത് പാലാറ ഖിറാഅത്ത് നടത്തി.
Next Story
