മലപ്പുറം ജില്ല അസോ. ലോഗോ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് സംഘടനയുടെ ലോഗോ പ്രകാശനം അഡ്വൈസറി അംഗം സക്കീർ ഹുൈസൻ തുവ്വൂർ, മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാനും സി.ഇ.ഒയുമായ ഹംസ പയ്യന്നൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. അബ്ബാസിയ ഹൈെഡെൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയ്യൂബ് കേച്ചേരി മുഖ്യാതിഥിയായിരുന്നു.ഇതോടൊന്നിച്ച് വാർത്താസമ്മേളനവും സംഘടിപ്പിച്ചു.
രക്ഷാധികാരി ഷറഫുദ്ദീൻ കണ്ണോത്ത്, പ്രസിഡൻറ് മനോജ് കുര്യൻ, ജനറൽ സെക്രട്ടറി സൈനുദ്ദീൻ മഖ്ദൂം, ട്രഷറർ അഭിലാഷ് കളരിക്ക, വൈസ്പ്രസിഡൻറ് വാസുദേവൻ നിലമ്പൂർ, സെക്രട്ടറി സിജു സെബാസ്റ്റ്യൻ, ജോയൻറ് ട്രഷറർ ആബിദ് താനൂർ, ഉപദേശക ബോർഡ് അംഗങ്ങളായ നാസർ മാമ്പള്ളി, ബാബു നിലമ്പൂർ, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ സംസാരിച്ചു.
സണ്ണി, റിയാസ്, ജലിൻ തൃപ്രയാർ, അൻവർ, സജീവ് നാരായൻ, റജി ഭാസ്കർ, ഹനീഫ, ഷാഹുൽ, ഷൗക്കത്ത് വളാഞ്ചേരി, അജ്മൽ വേങ്ങര, ഫിറോസ്, നജീബ്, സമീർ വെള്ളായിൽ, റഫീഖ്, റഹീം എന്നിവർ സംസാരിച്ചു. മനോജ് കുര്യൻ സ്വാഗതവും സിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.ഖാറൂഹിന് സമീപം നേരിയ എണ്ണച്ചോർച്ചയെന്ന് മന്ത്രി.
