ആലപ്പുഴ ജില്ല പ്രവാസി അസോ. ഒാണം– ഇൗദ് സംഗമം
text_fieldsകുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജപാക്) ഓണം-ഈദ് സംഗമം ഒക്ടോബർ 13ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും. രക്ഷാധികാരി ബാബു പനമ്പള്ളി ലേഡീസ് വിങ് മുൻ ചെയർപേഴ്സൻ സുലേഖ അജിക്കു നൽകി ബ്രോഷർ പ്രകാശനം നിർവഹിച്ചു. ഓണസദ്യ കൂപ്പൺ പ്രസിഡൻറ് രാജീവ് നാടുവിലേമുറി പ്രോഗ്രാം കൺവീനർ തോമസ് പള്ളിക്കലിനും ഫുഡ് കമ്മിറ്റി കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളത്തിനും നൽകി പ്രകാശനം ചെയ്തു.
ഓണാഘോഷത്തോട് അനുബന്ധിച്ചു വൃക്കരോഗ ബാധിതരായ, നാട്ടിലുള്ള മൂന്നു പേർക്ക് ചികിത്സ ധനസഹായം നൽകാനും തീരുമാനിച്ചു.
പ്രസിഡൻറ് രാജീവ് നാടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാബു പനമ്പള്ളി, തോമസ് പള്ളിക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ട്രഷറർ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു. ബിനോയ് ചന്ദ്രൻ, ഫിലിപ് സി.വി. തോമസ്, അജി കുട്ടപ്പൻ, അഷ്റഫ് മണ്ണാംചേരി, അബ്ദുറഹ്മാൻ പുഞ്ചിരി, സാബു മാവേലിക്കര, സിബി പുരുഷോത്തമൻ, സജൻ പള്ളിപ്പാട്, ഹരി പത്തിയൂർ, സുഭാഷ് ചെറിയനാട്, കലേഷ് ബി. പിള്ള ലിസൻ ബാബു, ജിത മനോജ് എന്നിവർ നേതൃത്വം നൽകി.
