കൊയിലാണ്ടി ഫെസ്റ്റ് നവംബർ മൂന്നിന്: ജാസി ഗിഫ്റ്റ് മുഖ്യാതിഥിയാകും
text_fieldsഅബ്ബാസിയ: കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ മൂന്നാം വർഷികം ‘കൊയിലാണ്ടി ഫെസ്റ്റ്’ എന്നപേരിൽ നവംബർ മൂന്നിന് നടക്കും. അബ്ബാസിയ ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയാവും. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ഔദ്യോഗിക പ്രഖ്യാപനവും കൂപ്പൺ പ്രകാശനവും രക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാഹിദ് സിദ്ദീഖ് പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൂപ്പൺ ബദർ അൽ സമ മെഡിക്കൽ കെയർ കൺട്രി ഹെഡ് അഷ്റഫ് അയ്യൂർ മലബാർ ഗോൾഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് വിപിൻ ഗംഗാധരന് നൽകി പ്രകാശനം ചെയ്തു.
ചാരിറ്റി കൂപ്പൺ രക്ഷാധികാരി അബ്ദുൽ ഖാലിക്ക്, ഗ്രീൻലീഫ് ബിസിനസ് മാനേജർ മുകുന്ദന് കൈമാറി. കൊയിലാണ്ടി ഫെസ്റ്റ് 2017 പ്രമോ- വിഡിയോ കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡൻറ് സി. ഹനീഫ് കോഴിക്കോടും ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ വൈസ് പ്രസിഡൻറ് അസീസ് തിക്കോടിയും ചേർന്ന് സ്വിച്ച് ഓൺ ചെയ്തു. രക്ഷാധികാരി റൗഫ് മശൂർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ കൊയിലാണ്ടിക്കൂട്ടം കാരുണ്യഹസ്തം വഴിയുള്ള ചാരിറ്റികൾ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു.
സൈനുദ്ദീൻ മഖ്ദും, മനോജ് കുമാർ കാപ്പാട്, ഇല്യാസ് ബഹസ്സൻ, സാജിത നസീർ, ഷൈജിത്ത്, പി.വി. നജീബ്, സമീർ വെള്ളയിൽ, നീന രാജഗോപാൽ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും മുസ്തഫ മൈത്രി നന്ദിയും പറഞ്ഞു.