Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘അടൂരോണം’ കൂപ്പൺ പ്രകാശനം
text_fieldsbookmark_border
അബ്ബാസിയ: ‘അടൂരോണം 2017’െൻറ കൂപ്പൺ പ്രകാശനം അനിൽ അടൂർ പ്രസിഡൻറ് ശ്രീകുമാർ എസ്. നായർക്കു നൽകി നിർവഹിച്ചു. സെപ്റ്റംബർ 29 വെള്ളിയാഴ്ച റിഗ്ഗഇ അൽ ജഹ്റ ഗേൾസ് സ്കൂളിലാണ് ‘അടൂരോണം’ പരിപാടി. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാവും. ചലച്ചിത്ര പിന്നണി ഗായകൻ പ്രദീപ് ബാബുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, വഞ്ചിപ്പാട്ട്, ഓട്ടംതുള്ളൽ, ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്. കൂടാതെ ചിത്രരചനാ മത്സരവും, ബാഡ്മിൻറൺ മത്സരവും സംഘടിപ്പിക്കുന്നു. യോഗത്തിൽ ബിജോ പി. ബാബു, കെ.സി. ബിജു, അലക്സ് വർഗീസ്, ജിജു പി. സൈമൺ, ജിജു ഡേവിഡ് എന്നിവർ സംസാരിച്ചു. ബിജു ഡാനിയേൽ ജനറൽ കൺവീനറായി 53 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
Next Story
