Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ മെ​ഗാ ഇ​വ​ൻ​റ്​ 25ന്​

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ മെ​ഗാ ഇ​വ​ൻ​റ്​ 25ന്​
cancel

ഫ​ർ​വാ​നി​യ: പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ മെ​ഗാ ഇ​വ​ൻ​റ്​ 25ന്​ ​ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച​ര മു​ത​ൽ അ​ബ്ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കും. 
അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണി​ത്. ‘ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാ​ൻ’ എ​ന്ന സം​ഗീ​ത-​നൃ​ത്ത സ​ന്ധ്യ​യി​ൽ എം.​ജി. ശ്രീ​കു​മാ​ർ, മൃ​ദു​ല വാ​ര്യ​ർ, ശ്രേ​യ ജ​യ്ദീ​പ്, താ​രാ ക​ല്യാ​ൺ, മ​ക​ൾ സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഐ​ഡി​യ സ്​​റ്റാ​ർ സിം​ഗ​ർ ഫെ​യിം അ​നൂ​പ് കോ​വ​ള​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ലൈ​വ് ഓ​ർ​ക്ക​സ്ട്ര പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കും. 

പ​രി​പാ​ടി​യു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. 2016ല്‍ 96 ​കു​ട്ടി​ക​ള്‍ക്കും ക​ഴി​ഞ്ഞ വ​ര്‍ഷം ജി​ല്ല​യി​ലെ 101 കു​ട്ടി​ക​ള്‍ക്കും കാ​യി​ക പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ളും അ​ട്ട​ത്തോ​ട്‌ ട്രൈ​ബ​ൽ സ്കൂ​ളി​ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള സ​ഹാ​യ​വും ന​ൽ​കാ​ൻ ക​ഴി​ഞ്ഞു. ഈ ​പ​ദ്ധ​തി​യു​ടെ തു​ട​ര്‍ ന​ട​ത്തി​പ്പി​ന് മൂ​ല​ധ​നം ക​ണ്ടെ​ത്തു​ക​യാ​ണ് ‘ഹൃ​ദ​യ​ത്തി​ല്‍ സൂ​ക്ഷി​ക്കാ​ൻ’ എ​ന്ന പ​രി​പാ​ടി​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഫ​ർ​വാ​നി​യ ഹൈ​തം റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ കെ. ​ജ​യ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളി എ​സ്. പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ തോ​മ​സ് ജോ​ൺ, ഇ​വ​ൻ​റ്​ ക​ൺ​വീ​ന​ർ പി.​ടി. ശാ​മു​വേ​ൽ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsevent programme gulf news
News Summary - event programme kuwait gulf news
Next Story